ആലപ്പുഴ: 'ക്ലീൻ തണ്ണീർമുക്കം' പദ്ധതിയുടെ ഭാഗമായി ഹരിത കർമ്മ സേനയുടെ പ്രവർത്തനം സജീവമാക്കുന്നതിനായുള്ള നേതൃത്വ പരിശീലന ക്യാമ്പിന് തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി നിർവഹിച്ചു. മാലിന്യ മുക്ത പഞ്ചായത്തായി തണ്ണീർമുക്കത്തെ മാറ്റുന്നതിനായി രൂപീകരിച്ചിട്ടുള്ളതാണ് ക്ലീൻ തണ്ണീർമുക്കം പദ്ധതി. 48 അംഗങ്ങളുള്ളതാണ് ഹരിത കർമ്മ സേന.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുള അധ്യക്ഷത വഹിച്ചു. ക്യാമ്പിന് പി. സി. അർഷലും മാലിന്യം തരം തിരിക്കൽ പരിശീലനത്തിന് പി. എ. നൗഫലും നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |