ആലപ്പുഴ: ഗുജറാത്തിലെ സൂററ്റിലുള്ള കയർഫെഡിന്റെ നവീകരിച്ച ഷോറൂം മന്ത്രി പി.രാജീവ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
കേരളത്തിനകത്തും പുറത്തുമായി 45 ഷോറൂമുകളാണ് കയർഫെഡിന് സ്വന്തമായുള്ളത്. കേരളത്തിന് പുറത്ത് സംസ്ഥാന തലസ്ഥാന നഗരികളിൽ പ്രവർത്തിക്കുന്ന 23 ഷോറൂമുകളിൽപ്പെട്ടതാണ് സുററ്റ് ഷോറൂം. രാജ്യത്തെ പ്രധാന വാണിജ്യ സംസ്ഥാനമായ ഗുജറാത്തിൽ നാല് ഷോറൂമുകളാണ് കയർഫെഡിനുള്ളത്. രണ്ടെണ്ണം കയർഫെഡിന്റെ ഉടമസ്ഥതയിലുള്ള സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കയറിനും, കയർ ഉത്പന്നങ്ങൾക്കും സ്വീകാര്യതയുള്ള മാർക്കറ്റാണ് ഗുജറാത്തിലേത്. 700 സ്ക്വയർ ഫീറ്റ് ലാന്റ് ഏരിയയിൽ മൂന്ന്നിലകളിലായി 2100 സ്ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടമാണ് കയർഫെഡിന് സ്വന്തമായുള്ളത്.
ചടങ്ങിൽ കയർഫെഡ് പ്രസിഡന്റ് അഡ്വ. എൻ.സായികുമാർ അദ്ധ്യക്ഷത വഹിച്ചു. അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ, കയർ വികസന ഡയറക്ടർ വി.ആർ.വിനോദ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി, കയർ സ്പെഷ്യൽ ഓഫീസർ എൻ.പത്മകുമാർ, കയർഫെഡ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ എസ്.എൽ.സജികുമാർ, വി.എസ്.മണി, മാനേജിംഗ് ഡയറക്ടർ സി.സുരേഷ്കുമാർ, ജനറൽ മാനേജർ ബി.സുനിൽ, മാർക്കറ്റിംഗ് മാനേജർ എം.അനുരാജ്.എം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |