ആലപ്പുഴ: സംസ്ഥാന സർക്കാർ വ്യവസായ വാണിജ്യ വകുപ്പ് വഴി നടപ്പാക്കുന്ന സംരംഭക സഹായ പദ്ധതി പ്രകാരം ജില്ലയിൽ പുതിയതായി വ്യവസായ സംരംഭം തുടങ്ങിയ 30 വ്യവസായ യൂണിറ്റുകൾക്ക് സബ്സിഡിയായി 1,06,56,567 രൂപ അനുവദിക്കും. കളക്ടർ ചെയർമാനായുളള ജില്ലാതല കമ്മറ്റിയിലാണ് തുക അനുവദിച്ചത്. പദ്ധതി പ്രകാരം പുതിയതായി വ്യവസായ സംരംഭം തുടങ്ങിയ സംരംഭകർക്കാണ് ആനുകൂല്യം ലഭിക്കുക. പുതുതായി വ്യവസായ സംരംഭങ്ങൾ തുടങ്ങിയവർക്ക് ഭൂമി, കെട്ടിടം, യന്ത്രവത്കരണം എന്നിവയിൽ നിക്ഷേപത്തിന്റെ 15 മുതൽ 30 ശതമാനം വരെ സബ്സിഡിയായി നൽകുന്ന പദ്ധതിയാണ് വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |