കുട്ടനാട്: മുട്ടാർ പഞ്ചായത്ത് അഞ്ചാം വാർഡ് എൽ.ഡി.എഫ് കൺവൻഷൻ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. ബാബു ആറുപറ അദ്ധ്യക്ഷനായി. ജില്ലാസെക്രട്ടേറിയറ്റ് അംഗം എ.മഹേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം കെ.കെ.അശോകൻ ഏരിയാ സെക്രട്ടറി ജി.ഉണ്ണിക്കൃഷ്ണൻ, ഏരിയാ കമ്മറ്റിയംഗം പി.കെ. വേണുഗോപാൽ, ലോക്കൽ കമ്മറ്റി സെക്രട്ടറി ബിജിലി ബേബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മെർളിൻ ബൈജു,വൈസ് പ്രസിഡന്റ് ബോബൻ ജോസ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സുരമ്യ സനൽ, പഞ്ചായത്തംഗങ്ങളായ ലിനി ജോളി, ജോസ് മാമൂട്ടിൽ റിനേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു. മുട്ടാർ ഗോപാലകൃഷ്ണൻ സ്വാഗതവും പി.ടി.വിനോദ് നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |