ആലപ്പുഴ: എ - സി റോഡ് നവീകരണത്തിന്റെ ഭാഗമായി ആഗസ്റ്റ് ഒന്ന് മുതൽ കളർകോട്, പൊങ്ങ പാലങ്ങൾ പൊളിക്കുന്നതോടെ കെ.എസ്.ആർ.ടി.സി ബസുകൾ ആലപ്പുഴയിൽ നിന്ന് കളർകോട് വരെയും ചങ്ങനാശേരിയിൽ നിന്ന് പൊങ്ങ വരെയുo സർവീസ് നടത്തും. കുട്ടനാട് താലുക്കിന്റെ ഉൾപ്രദേശങ്ങളായ കാവാലം, പുളിങ്കുന്ന്, ചമ്പക്കുളം, കൈനകരി എന്നിവിടങ്ങളിലേക്ക് ആലപ്പുഴ - വണ്ടാനം മെഡിക്കൽ കോളേജ് - എസ്.എൻ കവല - കഞ്ഞിപ്പാടം - ചമ്പക്കുളം - പൂപ്പള്ളി വഴി സർവീസ് ഉണ്ടായിരിക്കും. ആലപ്പുഴയിൽ നിന്ന് ചങ്ങനാശേരിക്ക് പോകേണ്ടവർക്ക് അമ്പലപ്പുഴ - എടത്വ - തിരുവല്ല വഴി ഫാസ്റ്റ് പാസഞ്ചർ ബസുകൾ ലഭ്യമായിരിക്കും. ആലപ്പുഴയിൽ നിന്ന് കോട്ടയത്തേക്ക് നേരിട്ട് യാത്ര ചെയ്യേണ്ടവർക്ക് മുഹമ്മ - തണ്ണീർമുക്കം - കുമരകം വഴി ബസുകൾ ലഭ്യമായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |