ആലപ്പുഴ: ഗുരുധർമ്മ പ്രചാരണസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ - മണ്ഡലം യൂണിറ്റ് തലത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജയന്തി ആഘോഷവും 94-ാമത് മഹാസമാധി ദിനാചരണവും നടത്താൻ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ഗുരുദേവ കൃതികളുടെ ആലാപനം, പ്രാർത്ഥന, സത്സംഗം, ഉപവാസം, പായസദാനം, കഞ്ഞിവീഴ്ത്തൽ തുടങ്ങിയ ചടങ്ങുകൾ നടക്കും. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ആർ. സുകുമാരൻ, സെക്രട്ടറി വി.വി. ശിവപ്രസാദ്, ചന്ദ്രൻ പുളിങ്കുന്ന്, സതീശൻ അത്തിക്കാട്, സരോജിനി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |