ആലപ്പുഴ : ഓണത്തിന് ന്യായവിലയിൽ പച്ചക്കറികൾ വിപണിയിലെത്തിക്കാൻ ഓണച്ചന്തകൾ ഒരുങ്ങുന്നു. കൃഷി വകുപ്പിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ജില്ലയിൽ 17 മുതൽ 20 വരെ164 ഓണച്ചന്തകൾ തുറക്കും. കൃഷിവകുപ്പിന്റെ 108 ചന്തകളും, വെജിറ്റബിൾ ആൻഡ് ക്രോപ്പ് കൗൺസിൽ കേരളയുടെ 11 ചന്തകളും, ഹോർട്ടികോർപ്പിന്റെ 45 ചന്തകളും പ്രവർത്തിക്കും. പ്രാദേശിക കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച ഗുണമേന്മയുള്ള പച്ചക്കറികളാണ് വിൽപ്പനയ്ക്കായെത്തിക്കുക. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കൃഷിഭവനുകൾ വഴി വിപണി സംഭരണ വിലയേക്കാൾ 10ശതമാനം അധികം നൽകിയാണ് കർഷകരിൽ നിന്ന് പച്ചക്കറികൾ സംഭരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |