ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് 2021- 22 വർഷത്തിൽ 'വിദ്യാതീരം' പദ്ധതിയിൽ ഉൾപ്പെടുത്തി മെഡിക്കൽ എൻട്രൻസ്, പി.എസ്.സി., സിവിൽ സർവ്വീസ്, ബാങ്ക് ടെസ്റ്റ് എന്നിവയ്ക്ക് സൗജന്യ പരിശീലനം നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസ്, മത്സ്യഭവൻ എന്നിവിടങ്ങളിൽ നിന്ന്ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 24നകം സമർപ്പിക്കണം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരുടെ മക്കൾക്ക് അപേക്ഷിക്കാം. ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കുകയുള്ളൂ. വിശദവിവരത്തിന് ഫോൺ: 0477 2251103.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |