SignIn
Kerala Kaumudi Online
Friday, 26 April 2024 6.18 AM IST

ആവണിക്ക് അനുമോദനവുമായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ

avani

ആലപ്പുഴ: പോരായ്മകൾ സർഗശേഷിയിലൂടെ മറികടന്ന എഴാം ക്ലാസുകാരിയെ നേരിൽ കണ്ട് അഭിനന്ദിക്കാൻ വിദ്യാഭ്യാസ വകുപ്പ് അധികൃതരെത്തി. ചേർത്തല ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം സ്കൂൾ വിദ്യാർത്ഥി ആവണിയെയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ എ.കെ.പ്രസന്നൻ, സ്കൂൾ പ്രഥമദ്ധ്യാപിക, അദ്ധ്യാപകർ, പി.ടി.എ പ്രസിഡന്റ് എന്നിവർ വീട്ടിലെത്തി ആദരിച്ചത്. സംസാര ശേഷിയിൽ വൈകല്യമുള്ള ആവണി കഴിഞ്ഞ വർഷമാണ് ചാരമംഗലം സ്കൂളിലെത്തിയത്. പുതിയ അന്തരീക്ഷത്തിലേക്ക് വന്നതോടെ സംസാരിക്കാനുള്ള കഴിവും സർഗാത്മകതയും വർദ്ധിച്ചതായി ആവണിയുടെ രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തി. പാഴ്കുപ്പികൾ ശേഖരിച്ച് മനോഹരമായി ചിത്രപ്പണികൾ ചെയ്യുന്ന ആവണിയെ വീടുകളിലെ ഭിത്തികളിൽ ചിത്രം വരയ്ക്കുന്നതിന് പലരും സമീപിക്കുന്നുണ്ട്. ആവണിയുടെ വീട്ടിലെത്തിയ അധികൃതർ കുട്ടിക്ക് ചിത്രം വരയ്ക്കുന്നതിന് ബ്രഷും, നിറക്കൂട്ടുകളും നൽകിയാണ് മടങ്ങിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.