മാവേലിക്കര: യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി സ്മൃതി സംഗമവും കായികതാരത്തെ ആദരിക്കലും നടത്തി. രാജീവ് ഗാന്ധിയുടെ പേര് ഖേല്‍രത്നയില്‍ നിന്ന് നീക്കം ചെയ്തതില്‍ പ്രതിഷേധിച്ചാണ് സ്പ്രിന്റ് ട്രയാത്തലണ്‍ ചാമ്പ്യനായ ഫാ. ജോബി.കെ. ജോണിന് രാജീവ് ഗാന്ധി സ്പോര്‍ട്സ് അവാര്‍ഡ് നല്കി യൂത്ത് കോണ്‍ഗ്രസ് അനുമോദിച്ചത്. ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമല രാജന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മനു ഫിലിപ്പ് അദ്ധ്യക്ഷനായി. അനുസ്മരണ പ്രഭാഷണവും കായിക താരത്തെ ആദരിക്കലും ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. കെ.ആര്. മുരളീധരന് നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം മീനു സജീവ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ്. അഖില്‍, രോഹിത്ത് പാറ്റൂര്‍, ബേബന്‍.ടി. ബാബു എന്നിവര്‍ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |