ആലപ്പുഴ: കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം നേടി ക്ഷേമനിധി വിഹിതം കുടിശിക വരുത്തിയ മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, ആലപ്പുഴ നഗരസഭ, ആര്യാട്, പുന്നപ്ര വടക്ക്, തെക്ക്, അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളിലെ അംഗങ്ങൾക്ക് അംഗത്വം പുനഃസ്ഥാപിക്കാൻ ഡിസംബർ 31വരെ കാലാവധി നീട്ടി. ബന്ധപ്പെട്ട വില്ലേജ് ഓഫീസർ, പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാർ, കയർസംഘം സെക്രട്ടറിയോ നൽകുന്ന സാക്ഷ്യപത്രം കുടിശിക അടക്കുന്നതിന് ഹാജരാക്കണമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |