ആലപ്പുഴ: ഉള്ളിക്കൃഷി വ്യാപകമാക്കാൻ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുമായി രംഗത്ത്. മാതൃകാ കൃഷിത്തോട്ടം പദ്ധതിയുടെ ഭാഗമായാണ് കൃഷി വ്യാപകമാക്കുന്നത്. ബ്ലോക്ക് പരിധിയിലെ കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, തണ്ണീർമുക്കം, കടക്കരപ്പള്ളി, ചേർത്തല തെക്ക് പഞ്ചായത്തുകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഉള്ളിക്കൃഷി നടപ്പാക്കുന്നത്. ഓരോ പഞ്ചായത്തിലെയും തിരഞ്ഞെടുത്ത പുരുഷ - വനിത കാർഷിക ഗ്രൂപ്പുകളാകും കൃഷി ചെയ്യുക. ഗ്രൂപ്പുകളെ പഞ്ചായത്ത് തിരഞ്ഞെടുക്കും. കൃഷി വകുപ്പുമായി ചേർന്ന് മാതൃകാ കൃഷിത്തോട്ടം പദ്ധതിക്ക് 11 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ നിന്ന് നിശ്ചിത തുക ഉള്ളിക്കൃഷിക്കായി മാറ്റിവയ്ക്കും.
''
മഴ മാറിയാൽ അടുത്തമാസം ആദ്യം കൃഷി ആരംഭിക്കും.
വി.ജി. മോഹനൻ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |