# പ്ളസ് വൺ സീറ്റുകൾ മിച്ചം
ആലപ്പുഴ: ഉപരിപഠനത്തിന് യോഗ്യത നേടിയവരെക്കാളധികം പ്ലസ് വൺ സീറ്റുകൾ ലഭ്യമായതിനാൽ ഇത്തവണ കുട്ടികളും രക്ഷിതാക്കളും നെട്ടോട്ടമോടേണ്ടതില്ല. ജില്ലയിൽ 822ൽ അധികം സീറ്റുകളാണ് നിലവിലുള്ളത്.
22,739 പ്ലസ് വൺ സീറ്റുകളുള്ള ജില്ലയിൽ 21,917 പേരാണ് എസ്.എസ്.എൽ.സി പാസായത്. മെരിറ്റിലും നോൺമെരിറ്റിലും എല്ലാവർക്കും പ്രവേശനം നൽകിയാലും സീറ്റ് മിച്ചം വരുന്ന അവസ്ഥയാണ്. ഈ വർഷം തെക്കൻ ജില്ലകളിൽ സീറ്റുകളുടെ എണ്ണം പത്ത് ശതമാനമായി വർദ്ധിപ്പിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ സിലബസിൽ നിന്നുൾപ്പെടെ കുട്ടികൾ അഡ്മിഷനെടുത്താലും സീറ്റുകൾ ബാക്കി വരുമെന്ന് അദ്ധ്യാപകർ പറയുന്നു.
വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ജില്ലയിൽ ഒഴിവുള്ള 1,620 സീറ്റുകളിലേക്കും അഡ്മിഷൻ നടക്കും. സംസ്ഥാനത്ത് ആലപ്പുഴയ്ക്ക് പുറമേ പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലും സീറ്റ് മിച്ചം വരുന്ന അവസ്ഥയാണ്.
ജില്ലയിൽ ആകെ എച്ച്.എസ്.എസ്: 124
സർക്കാർ: 45
എയ്ഡഡ്: 64
അൺ എയ്ഡഡ്: 13
റെസിഡൻഷ്യൽ: 1
ടെക്നിക്കൽ: 1
ബാച്ചുകൾ
സയൻസ്: 258
ഹ്യുമാനിറ്റീസ്: 66
കൊമേഴ്സ്: 130
ആകെ: 454
സീറ്റുകൾ ആകെ: 22,639
സയൻസ്: 12,839
ഹ്യുമാനിറ്റീസ്: 3,300
കൊമേഴ്സ്: 6,500
21 വി.എച്ച്.എസ്.ഇ സ്കൂളുകളിൽ: 1,620 സീറ്റുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |