ആലപ്പുഴ : ജീവിത ശൈലിയിലും ഭക്ഷണ രീതികളിലും വന്ന മാറ്റങ്ങളാണ് വൃക്ക രോഗങ്ങൾ വ്യാപകമാകാൻ കാരണമാകുന്നതെന്ന് വൃക്കരോഗ വിദഗ്ദ്ധർ പങ്കെടുത്ത സെമിനാർ അഭിപ്രായപ്പെട്ടു .ആലപ്പുഴ മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗമാണ് സെമിനാർ പങ്കെടുപ്പിച്ചത് .ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം ,ഹൈപർ ടെൻഷൻ ,ഹൃദ്രോഗം തുടങ്ങിയവയും വൃക്ക രോഗ സാദ്ധ്യതവർദ്ധിപ്പിക്കുന്നു .അമിത രക്ത സമ്മർദ്ദം ,പ്രമേഹം തുടങ്ങിയവ നിയന്ത്രിക്കുക ,വേദനാസംഹാരികളുടെ ഉപയോഗം നിയന്ത്രിക്കുക ,ലഹരി വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക ,കൊഴുപ്പു കുറഞ്ഞ ഭക്ഷണം ശീലമാക്കുക തുടങ്ങിയവയിലൂടെ വൃക്കരോഗങ്ങളെ പ്രതിരോധിക്കാം എന്നുംവിദഗ്ദ്ധർ അഭിപ്രായപ്പെട്ടു . പ്രമുഖ വൃക്കരോഗ വിദഗ്ദ്ധനായ ഡോ .തോമസ് മാത്യു സമ്മേളനം ഉദ്ഘടാനം ചെയ്തു. ഡോഞ്ഞ കാശി വിശ്വേശ്വരൻ ,ഡോ.ഉഷ സാമുവൽ, ഡോ. ഗോമതി എസ് ,ഡോ.ബി.പദ്മകുമാർ ,ഡോ.മോഹൻദാസ് എന്നിവർ സംസാരിച്ചു .ഡോ.ഷീല നമ്പൂതിരി, ഡോ.സജീഷ് ബാലൻ ,ഡോ.സരേഷ് ജി.എ ,ഡോ.അനീഷ് രാജ് ,ഡോ.തുഷാര ,ഡോ.സക്കറിയ പോൾ ,ഡോ.ജോസ് പോൾ ,ഡോ.രൂപ റെയ്ച്ചൽ പൗലോസ് ,ഡോ.ജ്യോത്സ്ന യശോധരൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു .ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |