ചേർത്തല: കോൺഗ്രസ് നേതാവും എം.എൽ.എയുമായിരുന്ന മേഴ്സി രവിയുടെ 12-ാമത് ചരമവാർഷിക ദിനാചരണം ഇന്ന് നടക്കും. രാവിലെ 9ന് ദേവകികൃഷ്ണൻ ഭവനിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടക്കും. കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് പി.ടി.തോമസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ അദ്ധ്യക്ഷത വഹിക്കും.നിയുക്ത ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി.ബാബു പ്രസാദ്, അഡ്വ.എം.ലിജു,കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, അഡ്വ. ഡി. സുഗതൻ എന്നിവർ സംസാരിക്കും. വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അനുസ്മരണം കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് നടത്തുന്നതെന്ന് ബ്ലോക്ക് പ്രസിഡന്റ് വി.എൻ. അജയൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |