ആലപ്പുഴ: ജൂൺ 29ലെ 26-ാം നമ്പർ ഗസറ്റ് വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇലക്ട്രിക്കൽ സൂപ്പർവൈസർ 'ബി' ഗ്രേഡ് പരീക്ഷയ്ക്ക് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ രേഖകൾ സഹിതം 30ന് വൈകിട്ട് 5നകം സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൺസിംഗ് ബോർഡ്, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം -1 എന്ന വിലാസത്തിൽ ലഭിക്കണം. വെബ്സൈറ്റ്: www.ceikerala.gov.in ഫോൺ: 0477 2252229.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |