അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് ആറാം വാർഡിൽ എണ്ണക്കാട്ടുചിറ ഭാഗത്ത് അജ്ഞാതരോഗം ബാധിച്ച് നായ്ക്കൾ ചാകുന്നു. പ്രദേശത്ത് പത്തോളം നായ്ക്കൾ ചത്തതായി നാട്ടുകാർ പറയുന്നു. എണ്ണക്കാട്ട് ലക്ഷം വീട്ടിൽ സനീഷിന്റെ വളർത്തുനായ്ക്കളിൽ ഒരെണ്ണം ചാകുകയും ഒരെണ്ണം തളർന്ന് കിടക്കുകയുമാണ്. രോഗം ബാധിച്ച നായ്ക്കൾ ദിവസങ്ങളോളം ജലപാനമില്ലാതെ കഴിയുകയും രക്തം ഛർദ്ദിക്കുകയും വിസർജ്യത്തിലും രക്തം കാണപ്പെടുകയും ചെയ്യുന്നതായി പ്രദേശവാസികൾ പറയുന്നു. വളർത്ത് നായ്ക്കളാണ് ചാകുന്നത്. മൃഗഡോക്ടറെ കണ്ട് കുത്തിവയ്പ്പ് നൽകിയിട്ടും ദിവസങ്ങൾ കഴിഞ്ഞ് നായ്ക്കൾ ചാവുകയാണ്. സംഭവം പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |