അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ബയോകെമിസ്ട്രി ലാബിന്റെ പ്രവർത്തനം തുടങ്ങി. വൃക്ക, കരൾ സംബന്ധമായ പരിശോധനാ സംവിധാനം ഉടൻ സജ്ജമാക്കും. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ അദ്ധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, പഞ്ചായത്തംഗങ്ങളായ രാജേശ്വരി കൃഷ്ണൻ, എം. ശ്രീദേവി, യു. ബിന്ദുമോൾ, ആർ. സുനി, പഞ്ചായത്ത് സെക്രട്ടറി അനീസ്യ ബീഗം, ഡോ. ലൈജു തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ അഡ്വ. വി.എസ്. ജിനുരാജ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |