ആലപ്പുഴ: കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റായി അഡ്വ. ബി. ബാബു പ്രസാദ് ഇന്ന് ചുമതലയേൽക്കും. രാവിലെ 11 ന് നടക്കുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അഡ്വ. എം. ലിജു അദ്ധ്യക്ഷനാകും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |