അമ്പലപ്പുഴ: തോട്ടപ്പള്ളി മുതൽ പുറക്കാട് ഭാഗം വരെയുള്ള തിരത്ത് കടൽ ഉൾവലിഞ്ഞത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം രാത്രി 11 ഓടെയായിരുന്നു സംഭവം. പ്രദേശത്ത് 100 മീറ്ററോളം കടൽ ഉൾവലിഞ്ഞു. സുനാമി വന്ന സമയത്ത് കടൽ ഇതുപോലെ ഉൾവലിഞ്ഞിരുന്നതാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയത്. വിവരം അറിഞ്ഞ് തോട്ടപ്പള്ളി തീരദേശ പൊലീസും അമ്പലപ്പുഴ പൊലീസും തകഴിയിൽ നിന്നെത്തിയ അഗ്നിശമന സേനയും റവന്യു ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. മണിക്കൂറുകൾ കഴിഞ്ഞാണ് കടൽ പൂർവസ്ഥിതിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |