SignIn
Kerala Kaumudi Online
Friday, 26 April 2024 5.10 PM IST

പരാതികൾ സത്യസന്ധമായിരിക്കണം: വനിത കമ്മിഷൻ

womens

ആലപ്പുഴ: സത്യസന്ധമായ പരാതികളുമായിട്ടേ എത്താവൂവെന്ന് വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ അഭിപ്രായപ്പെട്ടു. ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന അദാലത്തിലായിരുന്നു നിർദ്ദേശം. കമ്മിഷന് മുന്നിലെത്തുന്ന പല പരാതികളും സത്യമല്ല. ഇത്തരം പരാതികളിലെ സത്യാവസ്ഥ പരിശോധിക്കാൻ പൊലീസിന് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഷാഹിദ കമാൽ പറഞ്ഞു.

രണ്ട് ദിവസങ്ങളിലായി ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ 150 പരാതികൾ പരിഗണിച്ചു. 48 പരാതികൾ തീർപ്പാക്കി. 18 പരാതികൾ വിവിധ വകുപ്പുകളുടെ റിപ്പോർട്ടിനായി കൈമാറി. 84 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. കൊവിഡ് പശ്ചാത്തലത്തിൽ പ്രത്യേകം സമയം നൽകിയാണ് പരാതികൾ കേട്ടത്.

പാനൽ അഭിഭാഷകരായ അഡ്വ. ജിനു എബ്രഹാം, അഡ്വ. മിനി സാം, അഡ്വ. അംബിക കൃഷ്ണൻ, കമ്മീഷൻ സി.ഐ.സുരേഷ്‌കുമാർ എന്നിവരും അദാലത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.