ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പിന്റെ അടിയന്തര രാത്രികാല വെറ്ററിനറി സേവനം പദ്ധതിയിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. സേവന കാലയളവിൽ പ്രതിമാസം 43,155 രൂപ വേതനം ലഭിക്കും. പരമാവധി 89 ദിവസത്തേക്കോ, അല്ലാത്തപക്ഷം എംപ്ലോയ്മെന്റിൽ നിന്ന് നിയമനം നടക്കുന്നത് വരെയോ ആയിരിക്കും കാലാവധി. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള ബിരുദ ധാരികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം 23ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0477 2252431.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |