ആലപ്പുഴ: 2021ലെ ഭീമ ബാലസാഹിത്യ അവാർഡിന് കൃതികൾ ക്ഷണിച്ചു. 2019, 2020 വർഷങ്ങളിൽ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പരിഗണിക്കുന്നതെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ രവി പാലത്തുങ്കൽ, കൺവീനർ എ.എൻ. പുരം ശിവകുമാർ, ട്രഷറർ പി. വെങ്കിട്ടരാമയ്യർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുതിർന്നവരുടെ മികച്ച പുസ്തകത്തിന് 70,000 രൂപയും കുട്ടികളുടെ പുസ്തകത്തിന് 10,000 രൂപയും സ്വാതി കിരൺ സ്മാരക അവാർഡും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും നൽകും. ഭീമാ ഗ്രൂപ്പ് സ്ഥാപക പ്രതിഭയായ ഭീമഭട്ടരുടെ സ്മരണാർത്ഥം 1989ൽ ആലപ്പുഴ ചൈതന്യ ഏർപ്പെടുത്തിയതാണ് അവാർഡ്. കൃതികളുടെ അഞ്ച് കോപ്പികൾ വീതം 10ന് മുമ്പായി രവി പാലത്തുങ്കൽ, ജന. സെക്രട്ടറി, ഭീമാ അവാർഡ് കമ്മിറ്റി, എസ്.എൽ പുരം പി.ഒ, 688523 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9447225408.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |