SignIn
Kerala Kaumudi Online
Tuesday, 06 October 2026 5.26 PM IST

വീട്ടമ്മയെയും മകനെയും ആക്രമിച്ചവർ പിടിയിൽ

arest

പള്ളിക്കത്തോട് : മദ്യപിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് കല്ലാടുംപൊയ്ക ഭാഗത്ത് നാലാനിക്കൽ വീട്ടിൽ സുധീഷ് റ്റി.എൻ (29), കുറുമള്ളൂർ വെള്ളാപ്പള്ളിക്കുന്ന് ഭാഗത്ത് കോതവടംചിറയിൽ വീട്ടിൽ ഷിബിൻ കെ.ബാബു (29) എന്നിവരെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 27 ന് രാത്രി 10.30 ഓടെയാണ് സംഭവം. ആനിക്കാട് സ്വദേശിനിയായ വീട്ടമ്മ പുതിയതായി പണിയുന്ന വീടിന്റെ സമീപം വച്ച് ചീത്ത വിളിക്കുകയും, മർദ്ദിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച മകനെ ചുടുകട്ട കൊണ്ട് ഇടിച്ചു. മൊബൈൽ ഫോണും നിലത്തെറിഞ്ഞു പൊട്ടിച്ചു. എസ്.എച്ച്. ഒ മനോജ് കെ.എൻ, എസ്.ഐ രമേശൻ പി.എ, സി.പി.ഒ സുജീഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY