SignIn
Kerala Kaumudi Online
Friday, 26 April 2024 5.49 PM IST

വയോജന മാസാചരണം

vayo

ആലപ്പുഴ: അന്താരാഷ്ട്ര വയോജന ദിനമായ ഇന്ന് ജില്ലാ സാമൂഹിക നീതി ഓഫീസിന്റെ നേതൃത്വത്തിൽ ആദരവ് 2021 എന്ന പേരിൽ വയോജന മാസാചരണത്തിന് തുടക്കം കുറിക്കും. ജില്ലാതല ഉദ്ഘാടനം വൈകിട്ട് 3ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിക്കും. കളക്ടർ എ. അലക്സാണ്ടർ അദ്ധ്യക്ഷനാകും. സബ് കളക്ടർ സൂരജ് ഷാജി ജില്ലയിലെ വയോജന മന്ദിരങ്ങളിലെ മുതിർന്ന പൗരന്മാരെ ആദരിക്കും. വിദ്യാർത്ഥികൾ വീടുകളിൽ വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലും. മാസാചരണത്തിന്റെ ഭാഗമായി വയോജനങ്ങളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വെബിനാറുകൾ, പരിശീലന പരിപാടികൾ, ബോധവത്കരണ ക്ലാസുകൾ, വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം പോസ്റ്റർ മത്സരങ്ങൾ, മെയിന്റനൻസ് ട്രൈബ്യൂണിലിന്റെ ആഭിമുഖ്യത്തിൽ അദാലത്തുകൾ, വയോജന മന്ദിരങ്ങളിലെ താമസക്കാരുടെ മാനസിക ഉല്ലാസത്തിനുള്ള പദ്ധതി രൂപീകരണം തുടങ്ങിയവ സംഘടിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.