ആലപ്പുഴ: മഴയും പ്രകൃതിക്ഷോഭ ദുരന്തങ്ങളും ഉണ്ടാകുന്ന സാഹചര്യത്തിൽ സന്നദ്ധ - രക്ഷാപ്രവർത്തനങ്ങൾക്ക് മുഴുവൻ മത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ചിത്തരഞ്ജൻ എം.എൽ.എ അഭ്യർത്ഥിച്ചു. കാലവർഷക്കെടുതിയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിരവധിയാളുകൾക്ക് ജീവഹാനി സംഭവിച്ചു. ഈ സാഹചര്യത്തിൽ എല്ലാവരും ജാഗ്രതയോടെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |