ആലപ്പുഴ: ലീഡ് ബാങ്ക് ആലപ്പുഴയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായ്പമേള എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എ. അലക്സാണ്ടർ അദ്ധ്യക്ഷനായി. എസ്.ബി.ഐ ജനറൽ മാനേജർ വന്ദന മെഹറോത്ര മുഖ്യ പ്രഭാഷണം നടത്തി. കേരള ഗ്രാമീണ ബാങ്ക് ജനറൽ മാനേജർ വിജയലക്ഷ്മി, എസ്.ബി.ഐ ഡി.ജി.എം മാരായ വി. സുരേഷ്, സന്തോഷ്.എസ്. നായർ, ഫെഡറൽ ബാങ്ക് റീജിയണൽ മാനേജർ ബെറ്റി വർഗീസ്, ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് മാനേജർ അജിമോൻ, എസ്.ബി.ഐ റീജിയണൽ മാനേജർ ജൂഡ് ജെറാർത്ത്, ലീഡ് ബാങ്ക് മാനേജർ എ.എ. ജോൺ എന്നിവർ സംസാരിച്ചു. ജില്ലയിലെ 26 ബാങ്കുകൾ മേളയിൽ പങ്കെടുത്തു. 13 കോടിയിൽ പരം രൂപയുടെ 146 വായ്പയുടെ അനുമതി പത്രങ്ങൾ മേളയിൽ കളക്ടറും എം.പിയും ചേർന്ന് വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |