ആലപ്പുഴ: വാടക്കനാലിൽ മാതാ ജെട്ടിക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ കോൺക്രീറ്റ് കുറ്റികൾ നീക്കം ചെയ്യണമെന്ന് ഫെറ്റോ ആവശ്യപ്പെട്ടു. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച കുറ്റിയിൽ തട്ടിയാണ് ജലഗതാഗത വകുപ്പിലെ ബോട്ടുകൾ സർവീസുകൾ നടത്തുന്നത്. ഓൺലൈൻ മീറ്റിംഗിൽ ഫെറ്റോ ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ. രജീഷ് അദ്ധ്യക്ഷനായി. ഫെഡറേഷൻ ഒഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ജില്ലാ ജോ. സെക്രട്ടറി സി.ടി. ആദർശ് യോഗം ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ സംഘ് ആലപ്പുഴ ബ്രാഞ്ച് പ്രസിഡന്റ് ജി. ഗോപൻ, ട്രഷറർ ആർ. രാജ്കുമാർ, ഷിബു, രാജേഷ് കുമാർ നടുത്തുരുത്ത് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |