ആലപ്പുഴ: പ്ലസ് വൺ സ്കൂൾ കോമ്പിനേഷൻ ട്രാൻസ്ഫറിനായി തിങ്കളാഴ്ച രാത്രി പത്തോടെ പ്രസിദ്ധീകരിച്ച ലിസ്റ്റ് ഇന്നലെ രാവിലെ യാതൊരു അറിയിപ്പുമില്ലാതെ പിൻവലിച്ചു. ലിസ്റ്റിൽ ഇടംനേടി വീടിനടുത്തേക്ക് സ്കൂൾ മാറ്റം ലഭിച്ച സന്തോഷത്തിൽ ടി.സി കൈപ്പറ്റാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും എത്തിയപ്പോഴാണ് ലിസ്റ്റ് പിൻവലിച്ചതായി അറിയുന്നത്. ഇതോടെ രക്ഷിതാക്കളിൽ ചിലർ സ്കൂളുകളിൽ ബഹളം വയ്ക്കുന്ന സാഹചര്യവുമുണ്ടായി. ഉച്ചയോടെ പുതിയ ലിസ്റ്റ് വരുമെന്ന അറിയിപ്പാണ് ഇവർക്ക് ലഭിച്ചത്. അലോട്ട്മെന്റ് തുടങ്ങിയപ്പോൾ തന്നെ അഡ്മിഷൻ സൈറ്റിന്റെ സെർവർ തകരാറുകളെ കുറിച്ച് വ്യാപക പരാതി ഉയർന്നിരുന്നു. ഇൻഫൊർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സെല്ലിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര പിഴവുകൾ അന്വേഷിക്കണമെന്ന് എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |