ആലപ്പുഴ: വിദേശരാജ്യങ്ങളിൽ ജോലി തേടിപ്പോകുന്നവർക്ക് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും പൊലീസ് സ്റ്റേഷനുകളിൽ നിന്നും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) നൽകുന്നത് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നിറുത്തിവച്ചു. വിദേശരാജ്യങ്ങളിൽ ജോലിക്കു പോകുന്നവർ ഇനി മുതൽ പാസ്പോർട്ട് ഓഫീസ് വഴി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |