അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഡിറ്റോറിയത്തിൽ തീപിടിത്തമുണ്ടായി. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് വിജയൻ സ്മാരക ഓഡിറ്റോറിയം പൂട്ടിയിട്ടിരുന്ന താഴ് തകർത്ത് അകത്തു കയറിയ ശേഷം ആരോ തീയിട്ടത്. റിക്കാർഡ് റൂമിലെ നിരവധി ഫയലുകൾ ഇവിടെ കൊണ്ടുവന്ന് തീയിട്ട നിലയിൽ കാണപ്പെട്ടു. ഏതാനും ഫർണിച്ചറുകളും ഭാഗികമായി കത്തിയിട്ടുണ്ട്. ഫയലുകൾക്ക് സമീപം മലമൂത്ര വിസർജനം നടത്തിയ നിലയിലും കണ്ടെത്തി. തകഴിയിൽ നിന്ന് ഫയർ ഫോഴ്സെത്തിയാണ് തീയണച്ചത്. ഇതു സംബന്ധിച്ച് പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയിൽ അമ്പലപ്പുഴപൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |