ആലപ്പുഴ: വെള്ളം കയറി നശിച്ച നെല്ല് കാലിത്തീറ്റയ്ക്കെടുത്ത് കർഷകരെ സംരക്ഷിക്കണമെന്നും, കുട്ടനാട് ഐ.ആർ.സി വിളിച്ച് ചേർക്കാൻ കാർഷിക വികസന സമിതി മുൻ കൈ എടുക്കണമെന്നും, കാർഷിക മേഖലയിലെ കൂലി നിരക്ക് എകികരിക്കാൻ നടപടി ഉണ്ടാകണമെന്നും ജില്ലാ കാർഷിക വികസന സമിതി യോഗത്തിൽ കാർഷിക വികസന സമിതിയംഗവും കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ബി.കെ.എം.യു ജില്ലാ സെക്രട്ടറിയുമായ ആർ.അനിൽ കുമാർ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫിസർ ശ്രീലത 2021 - 2022സാമ്പത്തിക വർഷം ജില്ലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവൃത്തികളെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. എ.ശോഭ, രമാദേവി, ആർ.സുഖലാൽ, മോഹനൻ, സുഭാഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |