ആലപ്പുഴ: നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി പൂർത്തിയായതോടെ ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത് നാല് സ്ഥാനാർത്ഥികൾ. അവസാന ദിവസമായ ഇന്നലെ ആരും പത്രിക പിൻവലിച്ചില്ല. ഡിസംബർ ഏഴിനാണ് വോട്ടെടുപ്പ്. അനന്തു രമേശൻ (സി.പി.എം, ചുറ്റിക അരിവാൾ നക്ഷത്രം ), അഡ്വ. കെ. ഉമേശൻ (കോൺഗ്രസ്, കൈ),കൃഷ്ണകുമാർ (സ്വതന്ത്രൻ, ആപ്പിൾ), മണിലാൽ (ബി.ഡി.ജെ.എസ്, ഹെൽമെറ്റ്) എന്നിവരാണ് സ്ഥാനാർത്ഥികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |