ആലപ്പുഴ: സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ ഇലക്ടറൽ റോൾ ഒബ്സർവർ സിവിൽ സപ്ലൈസ് ഡയറക്ടർ അലി അസ്ഗർ പാഷ വിലയിരുത്തി. നിലവിലെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വോട്ടർമാരെ പട്ടികയിൽ ചേർക്കുന്നതും മരണമടഞ്ഞവരെ നീക്കം ചെയ്യുന്നതും ഉൾപ്പെടെയുള്ള നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലാ കളക്ടർ എ. അലക്സാണ്ടർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ആന്റണി സ്കറിയ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |