കായംകുളം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന ഫോട്ടോഗ്രഫി ആൻഡ് വീഡിയോഗ്രഫി ക്ലബിന്റെ രംഗോലി 2021 ഫോട്ടോ എക്സിബിഷൻ കായംകുളം കൃഷ്ണപുരം ശങ്കർ മെമ്മോറിയൽ ആർട്ട് ഗാലറിയിൽ കായംകുളം നഗരസഭാ ചെയർപേഴ്സൺ പി. ശശികല ഉദ്ഘാടനം ചെയ്തു.
ക്ലബ് കോ ഓർഡിനേറ്റർ ഹേമേന്ദ്രനാഥ് അദ്ധ്യക്ഷനായി. സംസ്ഥാന വെൽഫെയർ ബോർഡ് ചെയർമാൻ ബി. രവീന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി മോനാച്ചൻ തണ്ണിത്തോട്, സംസ്ഥാന സെക്രട്ടറിമാരായ ജനീഷ് പാമ്പൂർ, മുദ്ര ഗോപി, ഫോട്ടോഗ്രഫി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സജീവ് വസാദിനി, ആലപ്പുഴ ജില്ല പ്രസിഡന്റ് ബി.ആർ. സുദർശൻ, പുരോഗമന കലാ സാഹിത്യസംഘം കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറി നസിർ, ക്ലബ് സബ് കോ ഓർഡിനേറ്റർ ശ്രീജിത്ത്, എ.സി. ജോൺസൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |