ആലപ്പുഴ: വനിതാ ശിശു വികസന വകുപ്പും ജില്ലാ ലീഗൽ സർവിസ് അതോറിറ്റിയും സംയുക്തമായി ജില്ലയിലെ സ്ത്രീകൾക്കെതിരെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത പൊലീസ് സ്റ്റേഷനിലെയും ലീഗൽ സർവീസ് അതോറിറ്റിയിലെയും ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുള്ള ചർച്ച ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ജലജാ റാണി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫീസർ എൽ. ഷീബ അദ്ധ്യക്ഷയായി. സ്ത്രീ സംരക്ഷണ ഓഫീസർ ആർ. സൗമ്യ സംസാരിച്ചു. പൊലീസ്, അഭിഭാഷകർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗവ. മഹിളാ മന്ദിരം ലീഗൽ കൗൺസിലർ അഡ്വ. പ്രിയ.എം. ഷേണായി നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |