അമ്പലപ്പുഴ: സബ് ജയിലിലെ തടവുകാർ പാചകം ചെയ്ത ബിരിയാണി പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്ക് വിതരണം ചെയ്തു.180 ബിരിയാണിയാണ് ജില്ല ജയിൽ സൂപ്രണ്ട് ആർ.ശ്രീകുമാറിൽനിന്ന് ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഏറ്റുവാങ്ങിയത്.തടവറക്കാലത്തെ തന്റെ ജീവിതാനുഭവം ബ്രദർ മാത്യു ആൽബിൻ ജയിൽ അധികൃതരുമായി പങ്കുവെച്ചു..ജീവകാരുണ്യ സംഘടനയായ ഫാ.ഡേവിഡ് ചിറമേൽ ഫൗണ്ടേഷൻ ആണ് ബിരിയാണിക്കുള്ള പണം നൽകിയത്.ഫൗണ്ടേഷൻ ചുമതലയുള്ള വൈ.എം.സി.എ ജനറൽ സെക്രട്ടറി മോഹൻ ജോർജ്, മാർട്ടിൻ, കൈനകരി അപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |