മാവേലിക്കര: തെക്കേക്കര പഞ്ചായത്ത് ഓഫീസ് ഗേറ്റിൽ തല കുടുങ്ങിയ തെരുവുനായയെ മാവേലിക്കര സിവിൽ ഡിഫൻസ് വോളണ്ടിയർമാർ രക്ഷപ്പെടുത്തി. രാവിലെ നടക്കാനിറങ്ങിയവരാണ് നായ ഗേറ്റിൽ കുടുങ്ങിയത് കണ്ടത്. വിവരം അറിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. മോഹൻ കുമാർ അറിയിച്ചതിനെ തുടർന്നാണ് സിവിൽ ഡിഫൻസ് വോളണ്ടിയർമാരായ രാജേഷ് കുറുപ്പ്, മെഹുൽ.എസ്. മേനോൻ എന്നിവരെത്തി നായയെ രക്ഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |