അമ്പലപ്പുഴ: തുരുമ്പിച്ച പൈപ്പിൽ പെയിന്റടിച്ച് സ്ഥാപിച്ച സിഗ്നൽ ലൈറ്റ് തകർന്നു. നീർക്കുന്നം ജംഗ്ഷന് തെക്ക് ദേശീയപാതയോരത്ത് രണ്ടുമാസം മുമ്പ് സ്ഥാപിച്ച പോസ്റ്റാണ് തകർന്നത്. തെക്ക് ഭാഗത്തുനിന്നെത്തുന്ന വാഹന യാത്രക്കാർക്ക് മുന്നിൽ ജംഗ്ഷനുണ്ടെന്ന് മുന്നറിയിപ്പ് നൽകാനാണ് സോളാർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്. ഏതാനും ദിവസം മുമ്പാണ് സിഗ്നൽ ലൈറ്റ് തകർന്നു വീണത്. ലൈറ്റ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. തകർന്ന പോസ്റ്റ് മാറ്റാനോ സിഗ്നൽ സംവിധാനം പുനഃസ്ഥാപിക്കാനോ ഉദ്യോഗസ്ഥർ ഇതുവരെ തയ്യാറായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |