ആലപ്പുഴ: ഗവ. ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ റേഡിയോഗ്രാഫർമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം 15ന് നടക്കും. എട്ട് ഒഴിവുകളാണുള്ളത്. പ്രതിദിന വേതനം 483 രൂപ. കേരളാ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡി.ആർ.ടി/ ഡി.ആർ.ആർ.ടി യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും റേഡിയോഗ്രാഫിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായം 20നും 35നും മദ്ധ്യേ. യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 15ന് രാവിലെ 11ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലെത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |