ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് 2020- 21 വാർഷിക പദ്ധതിയിയിൽ ഉൾപ്പെടുത്തി നടത്തുന്ന മാതൃകാ ഉള്ളിക്കൃഷി പരിശീലനത്തിന് തുടക്കമായി. ഒരു പഞ്ചായത്തിൽ ഒന്നര ഏക്കർ സ്ഥലത്താണ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ആരംഭിക്കുന്നത്. 50 സെന്റിൽ ഒരു ഗ്രൂപ്പ് എന്ന നിലയിലാണ് പരിശീലനം. ഉള്ളിയും വളവും ബ്ലോക്ക് പഞ്ചായത്ത് നൽകും. പരിശീലന ഉദ്ഘാടനം അർത്തുങ്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ അദ്ധ്യക്ഷയായി. എ.ഡി.എ റെജി പദ്ധതി വിശദീകരിച്ചു. യുവകർഷകൻ സുജിത്ത് ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.ഡി. ഷിമ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രജനി ദാസപ്പൻ, ഷിജി, ബി.ഡി.ഒ കെ.എ. തോമസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |