മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് വിഷയത്തിൽ നിക്ഷേപക കൂട്ടായ്മ സർവ മര്യാദകളും ലംഘിക്കുകയാണെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. കെ.ആർ. മുരളീധരൻ പറഞ്ഞു. തുക നിക്ഷേപിച്ച തഴക്കര ശാഖയിലും ബാങ്കിന്റെ ഹെഡ് ഓഫീസിന് മുന്നിലും സമരം ചെയ്യാൻ അവർക്ക് അവകാശമുണ്ട്. ബാങ്കിന്റെ മറ്റു ശാഖകളിലും ബോർഡ് അംഗങ്ങളുടെ വീടിന് മുന്നിലും സമരം ചെയ്യുന്നത് ന്യായികരിക്കുവാൻ കഴിയില്ല.
നിക്ഷേപക കൂട്ടായ്മക്ക് തന്റേടമുണ്ടെങ്കിൽ ബോർഡ് അംഗങ്ങളുടെ വീട്ടിലേക്കല്ല, മറിച്ച് തഴക്കര ശാഖയിൽ അഴിമതി കാട്ടിയ ജീവനക്കാരുടെയും അവരെ സംരക്ഷിക്കുന്ന സി.പി.എം നേതാക്കളുടെയും വീട്ടിലേക്ക് മാർച്ച് നടത്തുവാൻ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |