ആലപ്പുഴ: മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ഇന്ന് രാവിലെ 11മുതൽ തിരുവനന്തപുരം തൈക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ കാരണങ്ങളാൽ തീർപ്പാക്കാൻ ശേഷിക്കുന്ന അപേക്ഷകളാണ് പരിഗണിക്കുന്നത്. അദാലത്തിനോടനുബന്ധിച്ച് ആലപ്പുഴ മേഖലാ ഓഫീസ് പരിധിയിൽ ആറ് അപേക്ഷകളിൽ 54.62 ലക്ഷം രൂപയുടെയും കോട്ടയം ജില്ലയിൽ രണ്ട് അപേക്ഷകളിൽ 20 ലക്ഷം രൂപയുടെയും ക്ലെയിം തീർപ്പാക്കി. ഈ തുക അദാലത്തിൽ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |