SignIn
Kerala Kaumudi Online
Friday, 26 April 2024 7.48 PM IST

കെ.എസ്.ആർ.ടി.സിയുടെ പിൽഗ്രിം റൈഡും ഹിറ്റ്

ksrtc

ആലപ്പുഴ: യാത്രക്കാരെ ആകർഷിച്ച ടൂറിസം ഡെസ്റ്റിനേഷൻ ട്രിപ്പുകൾക്ക് പുറമേ, കെ.എസ്.ആർ.ടി.സിയുടെ പിൽഗ്രിം ടൂറിസം സർവീസുകളും ജനപ്രീയമാകുന്നു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് 30, 31, ജനുവരി 1 തീയതികളിൽ തീർത്ഥാടകരുടെ തിരക്കിനനുസരിച്ച് ആലപ്പുഴ ഡിപ്പോയിൽ നിന്ന് സ്പെഷ്യൽ സർവീസ് നടക്കും.

ശിവഗിരി, ചെമ്പഴന്തി, അരുവിപ്പുറം, കുളത്തൂർ കോലത്തുകര, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം എന്നിവിടങ്ങളിൽ ദർശന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പ് ഉത്സവത്തോടനുബന്ധിച്ച് 22ന് തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്ക് സ്പെഷ്യൽ ബസ് സർവീസ് നടത്തിയിരുന്നു. ക്യൂ നിൽക്കാതെ ദർശനത്തിന് സൗകര്യവും, വൈക്കം, ചോറ്റാനിക്കര ക്ഷേത്രങ്ങളിലെ ദർശന സൗകര്യവും പാക്കേജിൽ ഉൾപ്പെട്ടിരുന്നു. ടൂറിസം യാത്രകൾ വഴി അഞ്ചുലക്ഷം രൂപയോളം വരുമാനമാണ് ആലപ്പുഴ ഡിപ്പോ സ്വന്തമാക്കിയത്. മലക്കപ്പാറ, വാഗമൺ, അരിപ്പ ട്രിപ്പുകളാണ് ഇതിനകം നടത്തി ഹിറ്റായി മാറിയത്. ആകെ 18 ട്രിപ്പുകളാണ് ഇതുവരെ നടത്തിയത്.

ശിവഗിരി ട്രിപ്പ്: 30, 31, ജനുവരി 1

ഒരാൾക്ക് ₹ 650

പുറപ്പെടുന്നത്: രാവിലെ 5ന്

തിരിച്ചെത്തുന്നത്: രാത്രി 9ന്

ടൂറിസം ട്രിപ്പ് വരുമാനം ₹ 4.89 ലക്ഷം

ആകെ യാത്രക്കാർ: 891

ബുക്കിംഗ് നമ്പർ

9895505815
7012066500
0477 2252501

ന്യൂ ഇയർ ആഘോഷ രാവ്

ജനുവരി 1ന് രാത്രിയിൽ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷന്റെ സഹകരണത്തോടെ കെ.എസ്.ആർ.ടി.സി പ്രത്യേക ആഘോഷ രാവ് സംഘടിപ്പിക്കും. നെഫർറ്റിറ്റി ക്രൂയിസിൽ രാത്രി 8 മുതൽ പുലർച്ചെ ഒന്നുവരെയാണ് പരിപാടി. കൊച്ചി ബോൾഗാട്ടി ജെട്ടിയാണ് ചെക്ക് ഇൻ പോയിന്റ്. രണ്ട് ഘട്ടങ്ങളിലായി തത്സമയ സംഗീതം, നൃത്തം, ഗെയിമുകൾ, വിഷ്വലൈസിംഗ് ഇഫക്ടുകൾ, പവർ പാക്ക്ഡ് മ്യൂസിക് സിസ്റ്റം, ബുഫെ ഡിന്നർ, കുട്ടികളുടെ കളിസ്ഥലവും തിയേറ്റർ ഉൾപ്പെടെയാണ് അഞ്ച് മണിക്കൂർ പരിപാടി.

ടിക്കറ്റ് നിരക്ക്
11 വയസ്സും മുകളിലും ₹ 3499
5 - 10 വയസ് ₹1999 രൂപ

""

ടൂറിസം പാക്കേജുകൾക്ക് ലഭിച്ച അതേ വരവേൽപ്പ് പിൽഗ്രിം യാത്രകൾക്കും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശിവഗിരി യാത്രയുടെ ബുക്കിംഗ് പുരോഗമിക്കുകയാണ്.

രഞ്ജിത്ത്, കൺട്രോളിംഗ് ഇൻസ്പെക്ടർ,

കെ.എസ്.ആർ.ടി.സി, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.