ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനുവേണ്ടി സൈബർശ്രീ സി-ഡിറ്റ് നടപ്പാക്കുന്ന അക്കൗണ്ടിംഗ്, ടാലി, ജി.എസ്.ടി സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഹരിപ്പാട് സബ് സെന്ററിൽ നടക്കുന്ന പരിശീലനത്തിന് പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് ജനുവരി ഒന്നുവരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ മൂന്നു വർഷ ഡിപ്ലോമ യോഗ്യതയോ ഉള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായപരിധി: 21നും 26നും മദ്ധ്യേ. പങ്കെടുക്കുന്നവർക്ക് സ്റ്റൈപ്പെന്റ് ലഭിക്കും.
വിശദവിവരങ്ങൾ www.cybersri.org എന്ന സൈറ്റിൽ ലഭിക്കും. ഫോൺ: 9895478273, 9895788334.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |