അമ്പലപ്പുഴ: സി.പി.എം അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ആമേട ബ്രാഞ്ച് അംഗവും അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് മെമ്പറുമായ മുരിങ്ങനാട് വീട്ടിൽ അശോകന്റെയും പരേതയായ സുഷമയുടെയും മകൻ അജീഷും ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷൻ അംഗവും എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ പി. അഞ്ജുവും പാർട്ടി ഓഫീസിൽ വിവാഹിതരായി.
സി.പി.എം അമ്പലപ്പുഴ ഏരിയാ കമ്മിറ്റി ഓഫീസിലെ പി.കെ.സി സ്മാരക ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. സി.പി.ഐ പഴയങ്ങാടി ബ്രാഞ്ചംഗം കൂടിയായ അഞ്ജു പുറക്കാട് പൊക്കപ്പുറം വീട്ടിൽ ഭൽഗുണൻ - ഉമയമ്മ ദമ്പതികളുടെ മകളാണ്. ലളിതമായ ചടങ്ങിൽ പാർട്ടി ഏരിയാ കമ്മിറ്റി സെക്രട്ടറി എ. ഓമനക്കുട്ടൻ ഇരുവർക്കും രക്തഹാരം എടുത്തുനൽകി. എച്ച്. സലാം എം.എൽ.എ, ഇരുവരുടെയും സഹപ്രവർത്തകർ, ബന്ധുക്കൾ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ സംഘടനാ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ആശംസകൾ നേർന്നു. എന്നാൽ ചടങ്ങിൽ നിന്ന് സി.പി.ഐ നേതാക്കൾ വിട്ടുനിന്നത് വിവാദത്തിന് കാരണമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |