ആലപ്പുഴ: ജില്ലയിൽ ഒമിക്രോൺ സമ്പർക്ക ബാധ റിപ്പോർട്ട് ചെയ്യുകയും കൊവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് അറിയിച്ചു. അനിവാര്യമല്ലാത്ത യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കണം. വീടിനു പുറത്തിറങ്ങുമ്പോൾ ഡബിൾ മാസ്ക് (മൂന്ന് പാളി മാസ്കിന്റെ മുകളിൽ തുണി മാസ്ക്) അല്ലെങ്കിൽ എൻ.95 മാസ്ക് നിർബന്ധമായും ധരിക്കണം. രണ്ട് ഡോസ് വാക്സിൻ എടുത്തവരും കൊവിഡ് മുക്തരും കൊവിഡ് പരിശോധനയ്ക്ക് നിർദേശം ലഭിച്ചാൽ പരിശോധനയ്ക്ക് വിധേയരായി രോഗബാധയില്ലെന്ന് ഉറപ്പാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |