ചേർത്തല: കുഡുംബി സേവാസംഘം ചേർത്തല താലൂക്ക് യൂണിയൻ വാർഷിക സമ്മേളനവും അവാർഡ് ദാനവും മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി കെ.സി. സുരേഷ് അദ്ധ്യക്ഷനായി. അവാർഡ് വിതരണം കെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.എസ്. രാമകൃഷ്ണൻ നിർവഹിച്ചു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറർ ജി. ഗണേശൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയൻ സെക്രട്ടറി എം. രമേശ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |