പൂച്ചാക്കൽ: പാണാവള്ളി 13-ാം വാർഡ് മേകര വീട്ടിലെ നാരായണൻ കുട്ടിയുടെ കൃഷിയിടത്തിൽ വിളഞ്ഞ കാച്ചിൽ ശ്രദ്ധേയമാകുന്നു. ഒരു ചുവട്ടിൽ നിന്ന് 132 കിലോ കാച്ചിലാണ് വിളവെടുത്തത്. 18 കിലോയുള്ള ചേനയും ലഭിച്ചു. ചേമ്പ്, വാഴ, മറ്റ് പച്ചക്കറികൾ ഉൾപ്പെടെ ഒരേക്കറിലാണ് കൃഷി. ജൈവ വളമാണ് ഉപയോഗിക്കുന്നത്. ദിവസവും രാവിലെ രണ്ട് മണിക്കൂർ കൃഷിക്കായി ചെലവഴിക്കും. ഇലക്ട്രീഷ്യനും ചമ്മനാട് ദേവീക്ഷേത്രം മാനേജരുമാണ് ഇദ്ദേഹം. മികച്ച കർഷകനുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ ശ്രീലതയും മക്കളായ കണ്ണനും മാളുവും കൃഷിയിൽ സഹായിക്കാൻ ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |