ആലപ്പുഴ : ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായുള്ള ബോക്സിംഗ് മത്സരം മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിൽ നടന്നു. ലീ ബ്രദേഴ്സ് ബോക്സിംഗ് ക്ലബ്ബ് കായംകുളം ഒന്നാംസ്ഥാനവും ബ്ലാക്ക് ടൈഗർ ഫൈറ്റിംഗ് ക്ലബ്ബ് രണ്ടാംസ്ഥാനവും മുഹമ്മദ് അലി ബോക്സിംഗ് അക്കാദമി മൂന്നാംസ്ഥാനവും നേടി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു മത്സരം ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജി.ആതിര വിജയികൾക്കു സമ്മാനങ്ങൾ നൽകി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി .റ്റി സോജി ,സുനിൽ കോപ്പാറേത്ത്, എസ്.രാജേഷ്, അനി വർഗീസ്, നിഷാന്ത്, അരുൺകുമാർ ,എസ്.കെ.സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |